ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി

photo credit: X


ഡെറാഡൂൺ > ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഡെറാഡൂണിൽ നടന്ന ഉത്തരാഖണ്ഡ് ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ്‌ ബോർഡിന്റെ(യുഐഐഡിബി)യോഗത്തിൽ സംസ്ഥാന സർക്കാർ യുസിസി നടപ്പിലാക്കാനുള്ള വേണ്ട നടപടികൾ കൈക്കൊണ്ടവെന്നും 2025 ജനുവരി മുതൽ സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്നും പറഞ്ഞു. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസം ബിജെപി അധികാരം നിലനിർത്തിയാൽ സംസ്ഥാനത്ത് യുസിസി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉപറഞ്ഞിരുന്നു. 2022 മാർച്ചിൽ ഉത്തരാഖണ്ഡിൽ പുതിയ സർക്കാർ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് യുസിസി നടപ്പാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തീരുമാനിച്ചതായി ധാമി പറഞ്ഞു. വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുണിഫോം സിവിൽ കോഡ് ഉത്തരാഖണ്ഡ് 2024 ബിൽ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയിൽ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 12 ന് നിയമം വിജ്ഞാപനം ചെയ്തതായി ധാമി പറഞ്ഞു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യുസിസി നടപ്പാക്കുമെന്ന് ചൊവ്വാഴ്ച രാജ്യസഭയിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഏക സിവിൽകോഡ്‌ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നാണ്‌ അമിത്‌ ഷാ രാജ്യസഭയിലെ രണ്ടുദിവസത്തെ ഭരണഘടനാ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞത്‌.   Read on deshabhimani.com

Related News