ഒഡിഷയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

വീഡിയോ സ്ക്രീൻഷോട്ട്


ഭുവനേശ്വർ > ഒഡിഷയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. ധെങ്കനാലിലെ മഹിസാപേട്ട് ഏരിയയിലാണ് സംഭവം. തൊഴിലാളികൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്നും രണ്ട് പേരെ രക്ഷിച്ചതായും പൊലീസ് പറഞ്ഞു. ദേശീയ പാതയ്ക്ക് സമീപം പണി നടന്നുകൊണ്ടിരുന്ന ഹോട്ടലിന്റെ മേൽക്കൂരയാണ് തകർന്നു വീണതെന്നാണ് വിവരം. അപകടയസമയത്ത് 12 തൊഴിലാളികൾ കെട്ടിടത്തിലുണ്ടായിരുന്നതായും വിവരമുണ്ട്. Read on deshabhimani.com

Related News