ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് അപകടം; 3 മരണം

photo credit: X


ബംഗളൂരു > ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 3 മരണം. 15ഓളം പേർ കുടുങ്ങിക്കിടക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ബം​ഗളൂരുവിലെ ഹോരമാവ് അ​ഗാര ഏരിയയിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കെട്ടിടം പൂർണമായി തകർന്നു വീണു. കനത്ത മഴയെത്തുടർന്നാണ് കെട്ടിടം തകർന്നു വീണതെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും എസ്ഡിആർഎഫ് സംഘങ്ങളും സ്ഥലത്തുണ്ട്. 3 പേരെ ഇതിനകം രക്ഷപെടുത്തിയതായാണ് വിവരം. ആറുനില കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടം തകർന്നുവീഴുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്.   Read on deshabhimani.com

Related News