ശിവകാശിയിൽ അയിത്ത മതിൽ പൊളിച്ചുനീക്കി ; ഫലം കണ്ടത് സിപിഐ എമ്മിന്റെയും അയിത്തോച്ചാടന മുന്നണിയു‌ടെയും
 പ്രതിഷേധം



ചെന്നൈ തമിഴ്നാട്ടിലെ വിരുദന​ഗറിലെ ജാതി മതിൽ സിപിഐ എമ്മിന്റെയും തമിഴ്നാട് അയിത്തോച്ചാടന മുന്നണി(ടിഎന്‍യുഇഎഫ്)യുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊളിച്ചുനീക്കി. വിരുദന​ഗര്‍  ശിവകാശി ബ്ലോക്കിലെ വിശ്വനാഥം പഞ്ചായത്തിൽ പട്ടികജാതിക്കാരുടെ ശ്മശാനം മറയ്ക്കാൻ കെട്ടിയ നൂറ് അടി ഉയരമുള്ള മതിലാണ് പൊളിച്ചത്. സമീപത്തെ ഹൗസിങ് പ്ലോട്ടിൽ നിന്ന് വേര്‍തിരിക്കാനാണ് റിയൽ എസ്റ്റേറ്റ് കമ്പനി പുറമ്പോക്ക് കൈയേറി അയിത്ത മതിൽ കെട്ടിയത്. ഇതിനതെിരെ സിപിഐ എമ്മും അയിത്തോച്ചാടന മുന്നണിയും പ്രതിഷേധമുയര്‍ത്തി. തുടര്‍ന്നാണ് പൊളിക്കാൻ തയാറായത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗവും അയിത്തോച്ചാടന മുന്നണി സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറിയുമായ പി സു​ഗന്ധി, വിരുദന​ഗര്‍ ജില്ലാ സെക്രട്ടറി കെ മുരു​ഗൻ എന്നിവര്‍ സ്ഥലത്ത് എത്തി.  ഈറോഡിൽ സ്ഥാപിച്ച ജാതി മതിൽ കഴിഞ്ഞവര്‍ഷം സിപിഐ എം നേതൃത്വത്തിൽ പൊളിച്ചിരുന്നു. Read on deshabhimani.com

Related News