യുപി മന്ത്രിയുടെ ഡ്രൈവര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിൽ മരിച്ചനിലയിൽ
ബറെയ്‍ലി> യുപി മന്ത്രിയുടെ ഡ്രൈവറെ ബറെയ്‍ലിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബാരാബങ്കി സ്വദേശിയായ രാജ്‍വീര്‍ സിങ് (46) ആണ് മരിച്ചത്. ബിജെപി നേതാവും മൃഗസംരക്ഷണ മന്ത്രിയുമായ ധരംപാൽ സിങ്ങിന്റെ ഡ്രൈവറാണ്. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ഗസ്റ്റ് ഹൗസിൽ മുറിയെടുത്തത്. ഫോൺ എടുക്കാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മന്ത്രിയുടെ ഗൺമാൻ എത്തിയെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് വാതിൽ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. Read on deshabhimani.com