നിജ്ജാർ വധം ; ഇന്ത്യ അന്വേഷണത്തോട്‌ 
സഹകരിക്കുന്നില്ലെന്ന്‌ അമേരിക്ക

മാത്യു മില്ലർ


വാഷിങ്‌ടൺ കാനഡയിൽവച്ച്‌ ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന്‌ അമേരിക്ക. കൊലപാതകത്തിന്‌ പിന്നിൽ ഇന്ത്യക്ക്‌ പങ്കുള്ളതായ റിപ്പോർട്ട്‌ വന്ന 2023 സെപ്തംബറിൽത്തന്നെ വിഷയത്തിന്റെ ഗൗരവം ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കാനഡയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെയൊരു സമീപനം ഉണ്ടായില്ല–- അമേരിക്കൻ സ്‌റ്റേറ്റ്‌ ഡിപാർട്‌മെന്റ്‌ വക്താവ്‌ മാത്യു മില്ലർ വാഷിങ്ടണിൽ പറഞ്ഞു. ഖലിസ്ഥാൻ വാദികളെ ഇല്ലാതാക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞർ ക്രിമിനൽ സംഘത്തിന്റെ സഹായംതേടിയെന്ന്‌ കനേഡിയൻ പൊലീസ്‌ മേധാവി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെ ഇന്ത്യ–- കാനഡ ബന്ധം കൂടുതൽ മോശമായി. പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. കാനഡയുടെ നിയമനടപടികളുമായി ഇന്ത്യൻ സർക്കാർ സഹകരിക്കണമെന്ന്‌ ബ്രിട്ടണും ആവശ്യപ്പെട്ടു. ആർഎസ്‌എസിനെ നിരോധിക്കണമെന്ന്‌ 
കാനഡയിലെ 
സിഖ്‌ നേതാവ്‌ ആർഎസ്‌എസ്സിനെ നിരോധിക്കണമെന്നും കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞർക്ക്‌ ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ എംപിയും കാനഡയിലെ സിഖ്‌ നേതാവുമായ ജഗ്‌മീത്‌ സിങ്‌. അടുത്തിടെ പിന്തുണ പിൻവലിച്ച്‌ ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ന്യൂ ഡെമോക്രാറ്റിക്‌ പാർടി (എൻഡിപി) നേതാവാണ്‌ അദ്ദേഹം. ‘അക്രമാസക്തവും ഭീകരസ്വഭാവമുള്ളതുമായ സംഘടനയായ ആർഎസ്‌എസ്‌ കാനഡയിലും മറ്റ്‌ രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്‌. ഇവരെ രാജ്യത്തുനിന്ന്‌ പുറത്താക്കണം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തള്ളിപ്പറയാൻ കാനഡ തയ്യാറാകണം. ’–- ജഗ്‌മീത്‌ സിങ്‌ ഒട്ടാവയിൽ  പറഞ്ഞു. Read on deshabhimani.com

Related News