24 മണിക്കൂർ പൂജ; വാരാണസിയിൽ പൂജാരി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
ലക്നൗ > ഉത്തർപ്രദേശിലെ വാരാണസിയിൽ പൂജാരി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. 24 മണിക്കൂർ പൂജ ചെയ്തിട്ടും ദൈവം പ്രത്യക്ഷപ്പെട്ടില്ലെന്നു പറഞ്ഞാണ് 40കാരൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഗായ് ഗാട്ട് സ്വദേശിയായ പുരോഹിതൻ അമിത് ശർമയാണ് കഴുത്തറുത്ത് ജീവനൊടുക്കിയത്. പൂജാമുറിയിൽ നിന്ന് നിലവിളി കേട്ട് ഭാര്യ ഓടിയെത്തിയപ്പോഴാണ് പുരോഹിതനെ കഴുത്തറുത്തനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളി പ്രത്യക്ഷപ്പെടുമെന്നു കരുതി 24 മണിക്കൂറായി പുരോഹിതൻ മുറിയടച്ച് പൂജ ചെയ്യുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. Read on deshabhimani.com