മുതിർന്ന കോൺഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവൻ അന്തരിച്ചു
ചെന്നൈ> തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എംഎൽഎയുമായ ഇ വി കെ എസ് ഇളങ്കോവൻ (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൻമോഹൻ സിങ് മന്ത്രിസഭയിൽ ടെക്‌സ്‌റ്റൈൽസ് സഹമന്ത്രിയായിരുന്നു. നവംബർ 11-നാണ് ഇളങ്കോവനെ കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ തിരുമകൻ ഇവേര മരിച്ചതിനെത്തുടർന്ന് കഴിഞ്ഞവർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇളങ്കോവൻ എംഎൽഎയായത്. Read on deshabhimani.com