മുതിർന്ന സിപിഐ എം നേതാവ് കെ വരദരാജൻ അന്തരിച്ചു



ചെന്നൈ > തമിഴ്‌‌നാട്ടിലെ മുതിർന്ന സിപിഐ എം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന  കെ വരദരാജൻ (74) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിലായിരുന്നു. 1946 ഒക്ടോബർ നാലിനാണ് വരദരാജൻ ജനിച്ചത്. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള അദ്ദേഹം 1968ൽ സിപിഐ എം അംഗമായി. 1974ൽ കിസാൻ സഭയുടെ ത്രിച്ചി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 86ൽ സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2005 മുതൽ പിബി അംഗമായി.കിസാൻ സഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. Read on deshabhimani.com

Related News