വേതനം വര്‍ധിപ്പിക്കണം: സാംസങ് ഫാക്ടറിയില്‍ നൂറിലധികം തൊഴിലാളികള്‍ പണിമുടക്കി



ചെന്നൈ(ശ്രീപെരുമ്പത്തൂര്‍)>  മാസ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സാംസങ് ഫാക്ടറിയില്‍ തൊഴിലാളികള്‍ പണിമുടക്കി. നൂറിലധികം  തൊഴിലാളികളാണ് ചെന്നൈ ശ്രീപെരുമ്പത്തൂരിലെ സാംസങിന്റെ ഫാക്ടറിയില്‍ ചൊവ്വാഴ്ച പണിമുടക്കിയത്. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭാഗീകമായി നിലച്ചു. പന്തലുകെട്ടിയുള്ള തൊഴിലാളി സമരം മൂന്ന് ദിവസം പിന്നിടുകയാണ്. രാജ്യത്തിന്റെ സമ്പത്ത്‌വ്യവസ്ഥയില്‍ കാര്യമായ പങ്കുവഹിക്കുന്ന കമ്പനിയാണ് സാംസങ്. എന്നാല്‍ കടുത്ത തൊഴിലാളി വിരുദ്ധതയും കുറഞ്ഞ വേതനവുമാണ് ഉടമകള്‍ നല്‍കുന്നതെന്ന് യൂണിയന്‍ നേതാവ് ഇ മുത്തുകുമാര്‍ ആരോപിച്ചു. ഫാക്ടറിക്കകത്ത് സംഘടനാ സ്വാതന്ത്ര്യം ഇല്ലെന്നും തൊഴിലാളികള്‍ പറയുന്നു.  മാനേജ്മെന്റുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പരിഹാരമായില്ലെന്നും തമിഴ്നാട് തൊഴില്‍ സെക്രട്ടറി വീര രാഘവ റാവു പറഞ്ഞു. Read on deshabhimani.com

Related News