പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ച; കോടികൾ വെള്ളത്തിൽ



ന്യൂഡൽഹി > കോടികൾ മുടക്കി പണിത പുതിയ പാർലമെന്റ് മന്ദിരം മഴയിൽ ചോർന്നൊലിക്കുന്നു. പാർലമെന്റിന്റെ ലോബി ചോരുന്ന വീഡിയോ സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവും കോൺഗ്രസ് എംപി മാണിക്കം ടഗോറും ഉൾപ്പെടെയുള്ള നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മഴവെള്ളം നിലത്തു വീഴാതിരിക്കാൻ ബക്കറ്റ് വെച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ലോബി നിർമിക്കാൻ മാത്രം ആയിരം കോടി രൂപ ചിലവഴിച്ചതായാണ് റിപ്പോർട്ടുകൾ. സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി 2023 മെയിലാണ് പുതിയ പാർലമെന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. "പഴയ പാർലമെൻ്റ് മന്ദിരം ഇതിലും മികച്ചതായിരുന്നു. അവിടെ മുൻ എംപി മാർക്കും വരാനും പരസ്പരം കാണാനും സൗകര്യമുണ്ടായിരുന്നു. പുതിയ പാർലമെൻ്റ് മന്ദിരത്തിലെ 'വെള്ളമിറ്റുവീഴുന്ന പദ്ധതി' തീരുന്നതുവരെ എന്തുകൊണ്ട് പഴയ മന്ദിരത്തിലേക്ക് തിരിച്ചുപൊയ്ക്കൂടാ" എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അഖിലേഷ് യാദവ് എക്സിൽ കുറിച്ചത്. പാർലമെന്റിലെ ചോർച്ച അന്വേഷിക്കാൻ പ്രത്യേക കമ്മറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടഗോ‍‍ർ ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. "പുറത്ത് പേപ്പർ ചോരുന്നു, അകത്ത് വെള്ളം ചോരുന്നു' എന്നാണ് മണിക്കം ട​ഗോ‍ർ എക്സിൽ കുറിച്ചത്. इस नई संसद से अच्छी तो वो पुरानी संसद थी, जहाँ पुराने सांसद भी आकर मिल सकते थे। क्यों न फिर से पुरानी संसद चलें, कम-से-कम तब तक के लिए, जब तक अरबों रुपयों से बनी संसद में पानी टपकने का कार्यक्रम चल रहा है। जनता पूछ रही है कि भाजपा सरकार में बनी हर नई छत से पानी टपकना, उनकी… pic.twitter.com/PpJ36k6RJm — Akhilesh Yadav (@yadavakhilesh) August 1, 2024 Read on deshabhimani.com

Related News