ബം​ഗാളിൽ ഡോക്ടർമാരുടെ 
പ്രതിഷേധം ശക്തം



കൊൽക്കത്ത ആർ ജി കർ  ​മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ പശ്ചിമബം​ഗാളിൽ  പ്രതിഷേധം ശക്തം. സംസ്ഥാനത്തൊട്ടാകെ ജൂനിയർ ഡോക്ടര്‍മാരും മെഡിക്കൽ കോളേജ് വിദ്യാർഥികളും സമരത്തില്‍. മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളൊഴികെ മറ്റ് എല്ലാ വിഭാഗങ്ങളെയും സമരം സാരമായി ബാധിച്ചു. പ്രതിഷേധം കനത്തതോടെ  പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് സ്ഥാനമൊഴിഞ്ഞു. ആരോ​ഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ വിദ്യാർഥികളും ഡോക്ടര്‍മാരും പണിമുടക്കി.  എസ്എഫ്ഐ,ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധം സംഘടിപ്പിച്ചു.   പിജി വിദ്യാർഥിനിയായ ജൂനിയർ ഡോക്ടറെ വെള്ളിയാഴ്ചയാണ് ബലാത്സം​ഗം ചെയത് കൊന്നത്. അറസ്റ്റിലായ പൊലീസ് സിവിക്ക് വളന്റിയറായ സഞ്ജയ് റോയി  തൃണമൂൽ കോഗ്രസിന്റെ  പ്രവർത്തകനായിരുന്നു. രാജ്യവ്യാപകസമരം കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ ജൂനിയര്‍  ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം. ഫെഡറേഷൻ ഒപ് റെസിഡന്റ്സ് ഡോക്ടേഴ്സ് അസോസിയേഷൻ ആഹ്വാനംചെയ്ത അനിശ്ചിതകാല സമരത്തിന് പിന്തുണയറിയിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടര്‍മാര്‍ പണിമുടക്കി.  Read on deshabhimani.com

Related News