വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമല്ല: കർണാടക ഹൈക്കോടതി



ബംഗളുരു> ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ്‌ ആത്മഹത്യ ചെയ്താൽ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന്‌ കർണാടക ഹൈക്കോടതി. ഭർത്താവിന്റെ ആത്മഹത്യയിൽ യുവതിക്കും അവരുടെ സുഹൃത്തിനുംമേൽ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്‌കോടതി വിധി ജസ്റ്റിസ്‌ ശിവശങ്കർ അമരന്നവർ റദ്ദാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306–-ാം വകുപ്പ്‌ അനുശാസിക്കുന്ന ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയിൽ വിവാഹേതരബന്ധം ഉൾപ്പെടില്ലെന്ന്‌ കോടതി വ്യക്തമാക്കി. ഭർത്താവ്‌ ആത്മഹത്യ ചെയ്യുന്നതിന്‌ ദിവസങ്ങൾക്കുമുമ്പ്‌ ഭാര്യ പ്രേമയും സുഹൃത്ത്‌ ബസവലിംഗ ഗൗഡയും അദ്ദേഹത്തോട്‌ "പോയി മരിക്കാൻ' പറഞ്ഞിരുന്നു. ആ പ്രതികരണം ഒന്നുകൊണ്ടുമാത്രം പ്രതികൾക്കുമേൽ പ്രേരണക്കുറ്റം നിലനിൽക്കില്ല. ഭാര്യയുടെ വിവാഹേതരബന്ധത്തിൽ മനംനൊന്താകാം ഭർത്താവ്‌ ആത്മഹത്യ ചെയ്തിട്ടുണ്ടാവുക. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതികൾ പ്രവർത്തിച്ചതിന്‌ മതിയായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.   Read on deshabhimani.com

Related News