"ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?'; സുപ്രീംകോടതി



ന്യൂഡൽഹി>  ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തിട്ടുള്ള സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേ  "ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?" എന്ന ചോദ്യവുമായി സുപ്രീംകോടതി. ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലർ  എന്നീപദങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമിയും ഉൾപ്പെടെ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.   മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും കോടതികൾ ഒന്നിലധികം വിധിന്യായങ്ങളിൽ ഇത് ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി വി സഞ്ജയ് കുമാറും ഉൾപ്പെടുന്ന ബെഞ്ചാണ്‌ ഹർജി പരിഗണിച്ചത്‌. മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയാണെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. Read on deshabhimani.com

Related News