തബല മാന്ത്രികന്‍ സാക്കിർ ഹുസൈന് വിട ; അന്ത്യാഞ്ജലിയർപ്പിക്കാൻ ശിവമണി ഉൾപ്പെടെയുള്ള കലാകാരൻമാർ
സാൻഫ്രാൻസിസ്‌കോ തബല മാന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈന് സംഗീതാഞ്ജലിയോടെ വിട. സംസ്‌കാരച്ചടങ്ങുകൾ വ്യാഴാഴ്‌ച സാൻഫ്രാൻസിസ്‌കോയിൽ നടന്നതായി കുടുംബവൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്‌ചയായിരുന്നു വേർപാട്. സംസ്‌കാര ചടങ്ങിൽ പ്രശസ്‌ത ഡ്രം കലാകാരൻ ശിവമണി ഉൾപ്പെടെ നൂറുകണക്കിന് കലാ–-സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു. സാക്കിർ ഹുസൈനോടുള്ള ആദരസൂചകമായി ശിവമണി ഡ്രം അവതരിപ്പിച്ച് സംഗീതാഞ്ജലിയേകി. ‘ഓരോ നിമിഷവും താളത്തിൽ ജീവിച്ച മനുഷ്യനായിരുന്നു ഉസ്‌താദ്. അദ്ദേഹത്തിന്റെ സാന്നിധ്യം എന്നും മായാതെ നിലനിൽക്കും’–-ശിവമണി അനുസ്‌മരിച്ചു. Read on deshabhimani.com