അനധികൃത ഇലക്ട്രോണിക് സിഗരറ്റ് വ്യാപാരം; രണ്ടുപേർ അറസ്റ്റിൽ



അജ്‌മാൻ > ലൈസൻസില്ലതെ ഇലക്ട്രോണിക് സിഗരറ്റ് വ്യാപാരം നടത്തിയതിന് അജ്മാനിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലൈസൻസില്ലാത്ത ഇ-സിഗരറ്റുകൾ വിൽക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതായി അജ്മാൻ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അജ്മാനിലെ ഒരു വില്ലയിൽ സി​ഗരറ്റുകൾ അനധികൃതമായി വിൽക്കുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പരിശോധനയിൽ അഞ്ച് മുറികളിലായി സൂക്ഷിച്ചിരുന്ന 7,97,555 ഇ-സിഗരറ്റുകൾ കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങളിൽ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. അനധികൃത വിൽപ്പനക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ-നുവാമി പറഞ്ഞു. Read on deshabhimani.com

Related News