ഒമാനിൽ പള്ളിക്ക് സമീപം വെടിവയ്പ്പ്: നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

വീഡിയോ സ്ക്രീൻഷോട്ട്


മസ്കത്ത് > ഒമാനിൽ പള്ളിക്ക് സമീപമുണ്ടായ വെടിവയ്‌പ്പിൽ നാലുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒമാനിലെ വാദി അൽ കബീർ മസ്ജിദിന്റെ പരിസരത്താണ് വെടിവയ്പ്പുണ്ടായത്. പുലർച്ചെയോടെയായിരുന്നു സംഭവം. നിരവധി റൗണ്ട് വെടിയുതിർത്തതായി റോയൽ ഒമാൻ പൊലീസ് പറഞ്ഞു. സ്​ഥിതിഗതികൾ നിന്ത്രണ വിധേയമാണെന്നും അന്വഷണം പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ്​ പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെടിവയ്‌പ്പിന്റെ മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല. മസ്ജിദിൽ പ്രാർഥനയ്ക്കെത്തിയവർക്ക് നേരെ അക്രമിസംഘം വെടിയുതിർക്കുകയാണെന്നാണ് പ്രാഥമിക വിവരം. Read on deshabhimani.com

Related News