ഒമാനിൽ 9,700 അനധികൃത തൊഴിലാളികളെ നാടുകടത്തി



മസ്കത്ത് > ഒമാനിൽ തൊഴിൽ സുരക്ഷാ പരിശോധന യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷം തുടക്കം മുതൽ നടത്തിയ പരിശോധനയിൽ നിയമാനുസൃതമല്ലാതെ തൊഴിൽ ചെയ്യുന്ന  12000 പേരെ കണ്ടെത്തി. ഇതിൽ 9,700 പേരെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരെ തുടർ നിയമ നടപടികൾക്കായി റെഫർ ചെയ്തതായും അറിയിപ്പിൽ പറയുന്നു. രാജ്യത്ത് നിലവിലിരിക്കുന്ന സ്വദേശിവൽക്കരണ നിയമങ്ങൾ ലംഘിക്കുന്ന ഏതൊരു സ്ഥാപനവും അടച്ചുപൂട്ടാനുള്ള അധികാരം സുരക്ഷാ പരിശോധന യൂണിറ്റിന് ഉണ്ടായിരിക്കുമെന്ന് യൂണിറ്റ്  സിഇഒ പറഞ്ഞു. തൊഴിൽ പരിശോധന യൂണിറ്റ് നിലവിൽ മസ്കത്ത്, അൽ ബാത്തിന, ദോഫാർ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇത് മറ്റ് ഗവർണറേറ്റുകളിലേക്കും ഉടൻ വ്യാപിപ്പിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള തൊഴിൽ സേവന കേന്ദ്രങ്ങളും,  തൊഴിലിടങ്ങളിൽ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നെണ്ടെന്നു ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങളും യൂണിറ്റിൽ ഉണ്ടായിരിക്കും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്‌ പരിശീലനം നൽകുന്നതിനായി പ്രത്യേക  സ്ഥാപനവും  തുടങ്ങിയിട്ടുണ്ട്.  പുതിയ പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നതിന് സ്ഥാപനം ഊന്നൽ നൽകുമെന്നും സ്ഥാപന അധികൃതർ വ്യക്തമാക്കി. Read on deshabhimani.com

Related News