മിസ്ഫ ഇൻഡസ്ട്രിയൽ മേഖലയിൽ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു



മസ്ക്കറ്റ് > ബൗഷറിലെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ടീം ബൗഷറും മിസ്‌വ ഇൻഡസ്ട്രിയൽ ഏരിയയിലെ സൺറൈസ് മെഡിക്കൽ സെന്ററും സംയുക്തമായി സെപ്തംബർ 21 ന് സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ്  സംഘടിപ്പിച്ചു. മിസ്വ ഏരിയയിയിലെ തൊഴിലാളികളും കുടുംബങ്ങളുമടക്കം ഏകദേശം എഴുപതോളം പേർ ക്യാമ്പിൽ പരിശോധനയ്ക്ക് എത്തിച്ചേർന്നു. പൊതുവായിട്ടുള്ള രോഗങ്ങൾക്കും ദന്ത രോഗങ്ങൾക്കുമുള്ള പരിശോധന, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്. മസ്ക്കറ്റിലെ സാമൂഹ്യ പ്രവർത്തകനായ സുധി പത്മനാഭൻ ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകരായ ബിജോയ് പാറാട്ട്, അനു ചന്ദ്രൻ, റിയാസ് അമ്പലവൻ, കെ വി വിജയൻ, സൂരജ്  പി ജെ, സൺറൈസ് ഹോസ്പിറ്റർ എം ഡി  ജംഷീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News