എബ്രഹാം തെക്കേമുറിയുടെ മരണം: ലാന അനുശോചനം



അമേരിക്ക> സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഭരണസമിതി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.  നിരവധി കവിതകളും കൂടാതെ പറുദീസയിലെ യാത്രക്കാർ, ശൂന്യമാക്കുന്ന മ്ലേച്ഛത, ഗ്രീൻ കാർഡ്, സ്വർണ്ണ കുരിശ് എന്നീ നോവലുകളടെയും കർത്താവാണ് ശ്രീ തെക്കേമുറി. അമേരിക്കൻ മലയാളി ജീവിതമാണ്‌ അദ്ദേഹത്തിന്റെ ഒട്ടുമിക്ക സൃഷ്ടികളും അമേരിക്കൻ ജീവത യാഥാർഥ്യങ്ങളെക്കുറിച്ച്‌ പറയുന്നവയാണ്‌. ലാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും  ലാനയുടെവളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളതുമായ എബ്രഹാം തെക്കേമുറി, പ്രസിഡന്റ് സെക്രട്ടറി ഗവേണിംഗ് ബോർഡ് അംഗം , വിവിധ ലാന കൺവെൻഷനുകളുടെ ചെയർമാൻ തുടങ്ങി ലാനയുടെ ഇന്നേവരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും സജീവ നേതൃത്വവും സാന്നിധ്യവും ആയിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രവാസ സാഹിത്യ പരിപോഷണ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക അവാർഡ്, ഫോക്കാന, ലാന, കേരള ലിറ്ററി സൊസൈറ്റി ഡാളസ് (കെഎൽഎസ്‌) തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അംഗീകാരങ്ങളും തെക്കേമുറിയെ തേടി എത്തിയിട്ടുണ്ട്. ലാന, കെഎൽഎസ്‌ എന്നിവയുടെ  നേതൃത്വത്തിൽ ആഗസ്ത്‌ 23 വെള്ളിയാഴ്ച വൈകുനേരം എട്ടിന്‌  സൂം വഴി കൂടുന്ന പ്രത്യേക അനുശോചന സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹരിദാസ് തങ്കപ്പൻ (സെക്രട്ടറി, കെഎൽഎസ്‌) 214 763 3079. സാമൂവൽ യോഹന്നാൻ (സെക്രട്ടറി, ലാന) 214 435 0124. Read on deshabhimani.com

Related News