6,500,000 പൂക്കൾ നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുൻസിപ്പാലിറ്റി



അബുദാബി > അബുദാബി സിറ്റി മുനിസിപ്പാലിറ്റി വേനൽക്കാലത്ത് 6,500,000 പൂക്കൾ നട്ടുപിടിപ്പിച്ചു. 2024-ൽ വേനൽക്കാലത്തും ശൈത്യകാലത്തുമായി 13 ദശലക്ഷം പൂക്കൾ നട്ടുപിടിപ്പിക്കുക എന്നതാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം. അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ പ്രകൃതി സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചും യുഎഇ പരിസ്ഥിതിക്ക് അനുയോജ്യമായ ഇനങ്ങളെ തിരഞ്ഞെടുത്തും പൂക്കളും ചെടികളും ഉപയോഗിച്ച് പ്രകൃതിദത്തമായ സൗന്ദര്യവൽക്കരണ ലാൻഡ്സ്കേപ്പിംഗ് പദ്ധതിയാണ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്. Read on deshabhimani.com

Related News