പത്തനംതിട്ട സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
സഹം > റദ്ദയിലെ മുജാരിഫിൽ വെച്ച് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട സ്വദേശി അന്തരിച്ചു. കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളി (54)യാണ് മരിച്ചത്. പതിനാറ് വർഷമായി ഒമാനിൽ ജോലി ചെയ്യുകയാണ്. ഭാര്യ- രാധാമണി. മക്കൾ- ദിയ, നിയ. പിതാവ്- അയ്യപ്പൻ. മാതാവ്- ശാരദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. Read on deshabhimani.com