യുഎഇ എഐ ക്യാമ്പ് ആറാം പതിപ്പ്



ദുബായ് > നാഷണൽ പ്രോഗ്രാം ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ പ്രോഗ്രാം, നാഷണൽ പ്രോഗ്രാം ഫോർ കോഡേഴ്‌സുമായി സഹകരിച്ച്, യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ക്യാമ്പ്‌ ആറാം പതിപ്പ് ജൂലൈ 29-ന് ആരംഭിക്കും. അഞ്ച് ആഴ്‌ചയാണ്‌ ക്യാമ്പിന്റെ  ദൈർഘ്യം. കുട്ടികൾ, സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ, കോഡിംഗ് വിദഗ്ധർ, വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയെ ലക്ഷ്യമിട്ടാണ്‌ ക്യാമ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക മേഖലകളിലെ എഐ, വെബ് ഡെവലപ്‌മെന്റും റോബോട്ടിക്‌സും, എഐ എത്തിക്‌സും ഗവേണൻസും, സൈബർ സുരക്ഷയും വെർച്വൽ, ഓഗ്‌മെൻ്റഡ് റിയാലിറ്റിയും എന്നീ വിഷയങ്ങളാണ്‌ ക്യാമ്പിൽ അവതരിപ്പിക്കുക. രജിസ്ട്രേഷൻ ലിങ്ക്‌:  https://ai.gov.ae/aicamp/ Read on deshabhimani.com

Related News