എയർ അറേബ്യ സഹാബ് അൽ കെയർ പദ്ധതി: ഷാർജ ചാരിറ്റിക്ക് അഞ്ചര ലക്ഷം ദിർഹം കൈമാറി



ഷാർജ > എയർ അറേബ്യ വിമാനത്തിന്റെ സബാഹ് അൽ ഖൈർ പദ്ധതി വഴി സ്വരൂപിച്ച അഞ്ചര ലക്ഷം ദിർഹം ഷാർജ ചാരിറ്റിക്ക് കൈമാറി. എയർ അറേബ്യ വിമാനത്തിലെ സീറ്റുകളിൽ വച്ച കവറുകൾ വഴി സംഭാവന നൽകുന്ന ബോർഡ് ഓൺ എൻവലപ്പ് ക്യാമ്പയിനിലൂടെയാണ് ഈ തുക സമാഹരിച്ചത്. പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും ബാധിച്ച രാജ്യങ്ങളിൽ ആശുപത്രികൾ നിർമിക്കുക, ഭക്ഷണം ലഭ്യമാക്കുക, ദൈനംദിന ജീവിത സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഷാർജ ചാരിറ്റി അസോസിയേഷനുമായി ചേർന്ന് ജീവകാരുണ്യ പ്രവർത്തനത്തിനുള്ള തുക സമാഹരിക്കുന്ന പദ്ധതിയാണ് സബാഹ് അൽ ഖൈർ പദ്ധതി. ലോകത്തുടനീളം ഉള്ള 120 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ അറേബ്യ നടത്തുന്ന സർവീസുകൾ വഴി കഴിഞ്ഞ ആറുമാസകാലത്തിനിടയിൽ സമാഹരിച്ച തുകയാണ് ഇത്. വിവിധ രാജ്യങ്ങളിൽ സ്കൂളുകൾ ആശുപത്രികൾ എന്നിവ സ്ഥാപിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ചികിത്സ നൽകുകയും ചെയ്യുക വഴി ബൃഹത്തായ ജീവകാരുണ്യ പ്രവർത്തനമാണ് ഷാർജ ചാരിറ്റി അസോസിയേഷൻ നടത്തിവരുന്നത്. ഈ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കുന്ന വിമാന കമ്പനിയാണ് എയർ അറേബ്യ. Read on deshabhimani.com

Related News