ദുബായിൽ മുഖ്യമന്ത്രിയ്ക്ക് പൗര സ്വീകരണം നൽകുന്ന തീയതിയിൽ മാറ്റം
അബുദാബി> യു എ ഇയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ദുബായിൽ ഒരുക്കിയ പൗര സ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചതായി സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. മെയ് 10 ബുധനാഴ്ച്ച അൽ നാസർ ലെഷർലാന്റിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച പരിപാടിയാണ് മാറ്റി വച്ചിരിക്കുന്നത്. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കാനായി യു എ ഇ സർക്കാരിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി എത്തുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സ്വാഗതസംഘം പ്രവർത്തക സമിതി ചെയർമാൻ ഡോ. കെ പി ഹുസൈൻ, സ്വാഗതസംഘം ജനറൽ കൺവീനറും നോർക്ക ഡയറക്ടറുമായ ഒ വി മുസ്തഫ എന്നിവര്‍ അറിയിച്ചു. Read on deshabhimani.com