അഭയകേന്ദ്രങ്ങളായ സ്കൂളുകൾ ആക്രമിക്കുന്നത് അപലപനീയം: യുഎഇ
ഷാർജ > ഗാസയിൽ കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകുന്ന സ്കൂളുകൾ ലക്ഷ്യമാക്കിയുള്ള ഇസ്രായേലിന്റെ നടപടിയെ യുഎഇ ശക്തമായി അപലപിച്ചു. കിഴക്കൻ ഗാസയിലെ ധരജ് ജില്ലയിൽ സ്ഥിതിചെയ്യുന്ന അൽ താബിൻ സ്കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സിവിലിയന്മാരേയും സിവിലിയൻ സ്ഥാപനങ്ങളേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംഘർഷ സമയത്ത് ഇവ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കുകയും, കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അടിയന്തര വെടി നിർത്തൽ നടപ്പിലാക്കണമെന്നും മന്ത്രാലയം ആവർത്തിച്ചു. അധിനിവേശ പലസ്തീൻ പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാക്കാനും, പ്രദേശത്ത് സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നതിമുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും യുഎഇ ആഹ്വാനം ചെയ്തു. Read on deshabhimani.com