എ വി പ്രമോദ് കുമാറിന് യാത്രയയപ്പ് നൽകി
ഷാർജ > മാസ് സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും റോള മേഖല സെക്രട്ടറിയുമായ എ വി പ്രമോദ് കുമാറിന് മാസ് യാത്രയയപ്പ് നൽകി. ഇരുപത്തി രണ്ട് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന പ്രമോദ് യുഎഇലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവമായ സാന്നിധ്യമാണ്. മാസ് സംഘടനയുടെ സ്നേഹോപഹാരം ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പ്രമോദിന് നൽകി.മാസ് ജനറൽ സെക്രട്ടറി ബിനു കോറോം സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് അജിത രാജേന്ദ്രൻ അധ്യക്ഷയായി. Read on deshabhimani.com