ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വടംവലി മത്സരം ഇന്ന്
മനാമ > ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2024 ന്റെ ഭാഗമായുള്ള വടംവലി മത്സരം വ്യാഴാഴ്ച സമാജം ഡി. ജെ. ഹാളില്‍ നടക്കും. വൈകീട്ട് 7 ന് തുടങ്ങുന്ന മത്സരം പുരുഷ വനിതാ വിഭാഗങ്ങളിലായാണ് നടക്കുക. തരംഗ ശൈലിയിലുള്ള വലി നിര്‍ദേശിക്കുന്ന മത്സരത്തില്‍ വിവിധ സംഘടനകളെയും സമാജം ഉപവിഭാഗങ്ങളെയും പ്രതിനിധീകരിച്ച് പതിനഞ്ചിലധികം ടീമുകള്‍ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് സമ്മാനം നല്‍കും. കൂടുതല്‍ വിവരത്തിന്: കണ്‍വീനര്‍ ഷാജി ആന്റണി (39687681) ജോയിന്റ് കണ്‍വീനര്‍ രാജേഷ് കോടോത്ത് (33890941). Read on deshabhimani.com