ബഹ്‌റൈൻ പ്രതിഭ സ്വാതന്ത്യ ദിന ആഘോഷവും വേനൽ തുമ്പി ക്യാമ്പ് -24 സമാപനവും സംഘടിപ്പിച്ചു



മനാമ > ബഹ്റൈൻ പ്രതിഭയുടെ 78ാം മത്  ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, വേനൽ തുമ്പി 2024  സമ്മർ ക്യാമ്പ് സമാപനവും സഖയയിലെ ബിഎംസി ഹാളിൽ നടന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസത്തിൽ നിൽക്കുമ്പോൾ നാനാത്വത്തിൽ ഏകത്വമുള്ള നാട് വളരെ സുന്ദരമായി നമുക്കനുഭവപ്പെടുന്നുണ്ട്. ആ വർണ്ണാഭവും, ഏകതയും, ജനാധിപത്യവും കാത്തു സൂക്ഷിക്കാൻ  ഇന്ത്യാക്കാരായ  നമ്മൾ ഓരോരുത്തരും കടപ്പെട്ടവരാണെന്നും അഡ്വ.ബിനു മണ്ണിൽ പറഞ്ഞു. ചടങ്ങിൽ  പ്രതിഭ ജനറൽ സെക്രട്ടറി  മിജോഷ് മൊറാഴ, പ്രസിഡണ്ട്  ബിനു മണ്ണിൽ, മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്, ക്യാമ്പ് യറക്ടർ സുഭാഷ് അറുകര ക്യാമ്പ്, പ്രതിഭ രക്ഷാധികാരി സമിതി അംഗം  എൻ കെ വീരമണി, ക്യാമ്പ്  ടീച്ചേർസ് കോർഡിനേറ്റർ ബിന്ദു റാം, വേനൽത്തുമ്പി ക്യാമ്പ് സംഘാടക സമിതി കൺവീനർ  ജയകുമാർ, വനിതാ വേദി സെക്രട്ടറി  റീഗ പ്രദീപ്, പ്രതിഭ ബാലവേദി പ്രസിഡണ്ട്  അഥീന പ്രദീപ്, പ്രതിഭ കേന്ദ്രകമ്മറ്റി അംഗവും ക്യാമ്പു ജോയിന്റ് കൺവീനറുമായ  സജീവൻ മാക്കാണ്ടി  എന്നിവർ സംസാരിച്ചു.  പ്രതിഭ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കാരുണ്യ ഫണ്ടായ സാന്ത്വനം ഫണ്ടിലേക്ക് മുഹറഖ് മേഖല കമ്മിറ്റി സ്വരൂപിച്ച  തുക പ്രതിഭ കേന്ദ്ര കമ്മിറ്റി ട്രഷറർ  രഞ്ജിത്ത് കുന്നന്താനം മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകാരനിൽ നിന്നും ഏറ്റുവാങ്ങി.   Read on deshabhimani.com

Related News