കൊയിലാണ്ടിക്കൂട്ടം ദേശീയ ദിന കുടുംബ സംഗമം



മനാമ > കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സൗണ്ട് മാജിക്ക്- മിമിക്രി കലാകാരൻ മധുലാൽ കൊയിലാണ്ടിയെ ആദരിച്ചു. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ ടി സലിം ദേശീയ ദിന സന്ദേശം നൽകി. പ്രസിഡന്റ് ഗിരീഷ് കാളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതവും ട്രഷറർ നൗഫൽ നന്തി നന്ദിയും രേഖപ്പെടുത്തി. ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സൈൻ കൊയിലാണ്ടി, ജസീർ കാപ്പാട്, വർക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗർണ്ണമി, വർക്കിംഗ് സെക്രട്ടറി അരുൺ പ്രകാശ്, വനിതാ വിഭാഗം കൺവീനർ ആബിദ ഹനീഫ്, മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി കെ, കലാവിഭാഗം കൺവീനർ ജബ്ബാർ കുട്ടീസ്, ജോയിന്റ് സെക്രട്ടറി ഷഹദ് പി. വി, ബിജു വി എൻ കൊയിലാണ്ടി, റാഷിദ് ആംബ്സ്, എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ്- വനിതാ വിഭാഗം അംഗങ്ങൾ നേതൃത്വം നൽകി. Read on deshabhimani.com

Related News