ഇന്ത്യൻ ഓതേഴ്സ് ഫോറം പുസ്തകപ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു



ദോഹ > ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ സാഹിത്യ സദസ് സംഘടിപ്പിച്ചു.  സാഹിത്യ സദസിൽ പ്രവാസ കവി അബ്ദുൽ അസീസ് മഞ്ഞിയിലിന്റെ  കവിതാസമാഹാരം 'മഞ്ഞുതുള്ളികൾ' ഫോറം ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ പ്രകാശനം ചെയ്തു.  തനിമ ഖത്തർ അസി.ഡയറക്‌ടര്‍ അനീസ് കൊടിഞ്ഞി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും ഫോറം അഡ്വൈസറി ബോർഡ് അംഗവുമായ എം ടി നിലമ്പൂർ പുസ്തകം പരിചയപ്പെടുത്തി. എസ് വി  ഉസ്മാൻ എഴുതിയ കവിതാസമാഹാരം 'വിത'  എസ് എ എം ബഷീർ പരിചയപെടുത്തി.  കവിയുമായുള്ള കുട്ടിക്കാലത്തെ അനുഭവങ്ങൾ ഫോറം സെക്രട്ടറി ഷംനാ ആസ്മി പങ്കുവെച്ചു. എക്സിക്യുട്ടീവ് അംഗം മജീദ് തറമ്മൽ ഡോക്ടർ ഡോ. എ പി ജഅഫറിന്റെ  'മലകളുടെ മൗനം' പരിചയപ്പെടുത്തി. ജഅഫർ കൃതിയുടെ രചനാപശ്ചാത്തലവും എഴുത്തനുഭവങ്ങളും സദസിൽ പങ്കുവെച്ചു. തൻസിം കുറ്റ്യാടി, അൻസാർ അരിമ്പ്റ, ബൈർ സുനിൽ പെരുമ്പാവൂർ, സുബൈർ കെ കെ, മുഹമ്മദ് ഖുതുബ് തുടങ്ങിയവർ സദസ്സുമായി സംവദിച്ചു. ഫോറം ആക്ടിംഗ് പ്രസിഡണ്ട് അഷറഫ് മടിയാരി, എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം മാട്ടുമ്മൽ, സുബൈർ  വെള്ളിയോട്  എന്നിവർ സംസാരിച്ചു. മുഹമ്മദ് ഹുസ്സൈൻ വാണിമേൽ മോഡറേറ്റർ ആയിരുന്നു. Read on deshabhimani.com

Related News