ഖദര്‍ - സംരംഭകത്വവും ഗാന്ധിജിയും പ്രകാശനം ചെയ്തു



ഷാര്‍ജ/കൊച്ചി> പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ സ്ഥാപകനും എംഡിയുമായ സുനില്‍ കുമാര്‍ വി. രചിച്ച ഖദര്‍ - സംരംഭകത്വവും ഗാന്ധിജിയും എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്തു. വ്യവസായിയും ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചെയര്‍മാനുമായ കെ എം നൂര്‍ദീന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.  സങ്കീര്‍ണമായ ആധുനിക കാലഘട്ടത്തിലും ഒരു സംരംഭകന് ഗാന്ധിജിയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് വ്യക്തമാക്കുന്ന പുസ്തകം ഇന്ത്യയിലെ ആദ്യ സംരംഭകത്വത്തിന്റെ ഉത്തമ പ്രതീകമായാണ് ഖദറിനെ അവതരിപ്പിക്കുന്നത്. വിദേശ വസ്ത്രങ്ങള്‍ക്കും യാന്ത്രിക നിര്‍മാണങ്ങള്‍ക്കുമെതിരെ രാഷ്ട്രീയ നിലപാടെടുക്കുമ്പോള്‍ത്തന്നെ അന്നത്തെ ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക അവസ്ഥകള്‍ക്കിണങ്ങുന്ന ഖദര്‍ വസ്ത്രങ്ങളുടെ നിര്‍മാണത്തിനും ഉപയോഗത്തിനും മാതൃകയാവുക വഴി സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഗാന്ധിജി ഊന്നല്‍ നല്‍കിയെന്നത് ഏറെ ശ്രദ്ധേയമാണെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു. ഡിസി ബുക്സാണ് പ്രസാധകര്‍. ഹാര്‍വാര്‍ഡില്‍ പരിശീലനം ലഭിച്ചിട്ടുള്ള മാനേജ്മെന്റ് വിദഗ്ധനും എന്‍ജിനീയറും കൂടിയായ സുനില്‍ കുമാര്‍ രചിച്ച നാലാമത്തെ പുസ്തകമാണ് ഖദര്‍ - സംരംഭകത്വവും ഗാന്ധിജിയും. ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ എ റഹിം, മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍, ഓര്‍ഗാനിക് ബിപിഎസ് എംഡി ദിലീപ് നാരായണന്‍, പ്രമുഖ സി ടി സലിം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.   Read on deshabhimani.com

Related News