സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം; ചെറുകഥകൾ ക്ഷണിക്കുന്നു



ദോഹ > സംസ്‌കൃതി ഖത്തർ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സംസ്‌കൃതി സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന്റെ ഈ വർഷത്തെ അവാർഡ് നിർണ്ണയത്തിനായി പ്രവാസി മലയാളികളിൽ നിന്നും ചെറുകഥകൾ ക്ഷണിക്കുന്നു. ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ  പ്രവാസി മലയാളികൾക്ക് പങ്കെടുക്കാം. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലുള്ള  മൗലികമായ രചനകൾ ആയിരിക്കണം അവാർഡ് നിർണയത്തിന് അയക്കേണ്ടത്. രചനകളിൽ രചയിതാവിന്റെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ  ഉൾക്കൊള്ളിക്കരുത്. വിദേശ രാജ്യത്ത് താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖകളും,  മൊബൈൽ നമ്പർ ഉൾപ്പടെയുള്ള മേൽവിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം.   രചനകൾ പിഡിഎഫ് ഫോർമാറ്റിൽ cvsaward2024@gmail.com , sssreenath2@gmail.com  എന്നീ ഇമെയിൽ വിലാസങ്ങളിൽ സെപ്തംബർ 5, 2024 നു മുൻപായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് (00974) 55287546, 55659527 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. Read on deshabhimani.com

Related News