‘കാഷിഫ്’ കോളർ ഐഡി സേവനം ആരംഭിച്ചു: വിളിക്കുന്നയാളുടെ പേരും നമ്പറും ഇനി ഫോണിൽ



കുവൈത്ത് സിറ്റി > ഇനി മുതൽ വിളിക്കുന്നവരുടെ പേരും നമ്പറും സ്വീകർത്താവിന് കാണാനാകുന്ന ‘ഡിറ്റക്ടർ’ സംവിധാനം കുവൈത്ത്  കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി(സിട്രാ)  'കാഷിഫ്' എന്ന പുതിയ സേവനം ആരംഭിച്ചു. പ്രാദേശിക ടെലികോം ദാതാക്കൾ, ഗവൺമെന്റ് ഏജൻസികൾ എന്നിവരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സേവനം നിയമസ്ഥാപനങ്ങൾക്കായി മാത്രമാണ് നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ ടെലികോം രംഗത്തെ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് 'കാഷിഫ്' സേവനം. മൊബൈൽ ഫോണിൽ നിന്നോ ലാൻഡ്ലൈനിൽ നിന്നോ വിളിക്കുന്നയാളുടെ പേര് തിരിച്ചറിയുന്നതിലൂടെ അജ്ഞാത കോളുകളുടെയും തട്ടിപ്പുകളുടെയും എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ രാജ്യത്ത്  ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നെന്ന വ്യാജേനെ ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും  ജനങ്ങളെ കബളിപ്പിക്കലും പണം തട്ടലും  വ്യാപിച്ചിരുന്നു.ഇത്തരം തട്ടിപ്പുകാരെ തിരിച്ചറിയാൻ പുതിയ സംവിധാന വഴി കഴിയും. ഈ പുതിയ സംവിധാനം ഗവൺമെന്റ് ഓഫീസുകളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നുമുള്ള കോളുകൾ തിരിച്ചറിയാനും പരിശോധിക്കാനും ഉപയോക്താക്കളെ സഹായിക്കും. ടെലികോം മേഖലയിലെ സുരക്ഷയും വിശ്വാസയോഗ്യതയും വർധിപ്പിക്കുന്നതിൽ 'കാഷിഫ്' നിർണായക പങ്ക് വഹിക്കും. എന്നാൽ, വിളിക്കുന്നയാളുടെ പേര് മാത്രമേ  സ്‌ക്രീനിൽ കാണുകയുള്ളു എന്ന് ഉപയോക്താക്കൾ അറിഞ്ഞിരിക്കണം. ബാങ്ക്  അക്കൗണ്ട് നമ്പർ, പാസ്‌വേഡുകൾ, ഒ ടി പി നമ്പർ മുതലായ വിവരങ്ങൾ ആർക്കും കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.   Read on deshabhimani.com

Related News