ഒമാനിൽ ഒട്ടകയോട്ട മത്സര സീസൺ തുടങ്ങി



മസ്‌കത്ത് > ഒമാൻ ക്യാമൽ റേസിംഗ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന 2024-25 സീസണിലെ ഒട്ടകയോട്ട മത്സരങ്ങൾക്ക് തുടക്കമായി. ദാഖ്ലിയ ഗവർണറേറ്റിലെ ആദം വിലായത്തിൽ സ്ഥിതി ചെയ്യുന്ന അൽ ബാഷിർ ക്യാമൽ റെയ്‌സ് ട്രാക്കിൽ വെള്ളിയാഴ്ച്ചയാണ് ആദ്യ ഘട്ട മത്സരങ്ങൾ നടന്നത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നായി ഏകദേശം 650 ഒട്ടകങ്ങൾ പങ്കെടുത്ത ആദ്യ ദിവസത്തെ മത്സരത്തിൽ ഹജ്ജാജ് വിഭാഗത്തിൽ 18 റൗണ്ടുകളാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച്ച രണ്ടാം ദിനത്തിൽ അൽ ലഖായ വിഭാഗത്തിൽ 12 റൗണ്ടുകളായി മത്സരങ്ങൾ നടന്നു. നിലവിൽ ഒമാനിലെ വിവിധ മേഖലകളിൽ ഒട്ടകയോട്ടമത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫെഡറേഷൻ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News