അക്കാഫ് ക്യാമ്പസ് ഓണാഘോഷം
ദുബായ് > കേരളത്തിലെ വിവിധ കലാലയങ്ങളിലെ യുഎഎയിലെ പൂർവ്വവിദ്യാർഥികൾ ഒരുമിക്കുന്ന അക്കാഫ് ഇവെന്റ്സിന്റെ ക്യാമ്പസ് ഓണം നടന്നു. ദുബായ് ഹയർ കോളേജ് ഓഫ് ടെക്നോളജിയിലായിരുന്നു പരിപാടികൾ. പൊതുസമ്മേളനം കോൺസൽ ജനറൽ എച്ച്ഇ സതീഷ് കുമാർ ശിവൻ ഉദ്‌ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര എന്നിവർ സംസാരിച്ചു. നടി ശ്വേതാ മേനോൻ മുഖ്യതിഥിതിയായി. വ്യവസായിയായ ഹരികുമാറിനെ ആദരിച്ചു. അക്കാഫ് ഇവെന്റ്സ് നേതൃത്വം നൽകുന്ന തിലകൻ മെമ്മോറിയൽ നാടക മത്സരത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഹരികുമാർ നിർവഹിച്ചു. അക്കാഫ് ക്യാമ്പസ് ഓണാഘോഷത്തിന്റെ നിരവധി ഘട്ടങ്ങൾ വിവരിച്ചു കൊണ്ട് ഓണം ജനറൽ കൺവീനർ ഷക്കീർ ഹുസൈൻ സംസാരിച്ചു. അക്കാഫ് ഫുട്ബോൾ മത്സരം, അക്കാഫ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം എന്നിവയുടെ പ്രഖ്യാപനം അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ നടത്തി. അക്കാഫ് വൈസ് ചെയർമാൻ അഡ്വ ബക്കറലി, അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ ഹാഷിക് തൈക്കണ്ടി, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് സെക്രട്ടറി മനോജ് കെ വി എന്നിവരും പ്രസംഗിച്ചു.അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക് എന്നിവർ നേതൃത്വം നൽകുന്ന ടീം വടം വലി മത്സരത്തിൽ ജേതാക്കളായി. അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ സ്വാഗതം പറഞ്ഞ യോഗത്തിനു അക്കാഫ് ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു. ഓണാഘോഷങ്ങളുടെ നടത്തിപ്പിനായി ഓണം ജനറൽ കൺവീനർ സക്കീർ ഹുസൈൻ, ഓണം പ്രോഗ്രാം ഡയറക്ടർ ശ്യാം വിശ്വനാഥ്, എക്‌സ്‌കോം രഞ്ജിത് കോടോത്ത്, ജോയിന്റ് ജനറൽ കൺവീനർമാരായ റമൽ നാരായൺ ,ദീപിക സുജിത്, ആനി കാർത്തിക് കൾച്ചറൽ കമ്മിറ്റി കോഓഡിനേറ്റർ വി സി മനോജ്, ജോയിന്റ് ജോയിന്റ് ട്രെഷറർ ഫിറോസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തിച്ചത്. സമ്മേളനന്തരം മ്യൂസിക് ബാൻഡായ താമരശ്ശേരി ചുരം അവതരിപ്പിച്ച മ്യൂസിക് ഷോ നടന്നു. Read on deshabhimani.com