അപകടസ്ഥലത്തെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം: ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
ദോഹ > അപകടസ്ഥലങ്ങളിൽ ഫോട്ടോകൾ പകർത്തിയാൽ ഉണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. ചിത്രങ്ങൾ പകർത്തുന്നത് തടവിനും പിഴയ്ക്കും വിധേയമാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല അൽ കുവാരി പറഞ്ഞു. രണ്ട് വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ചുമത്തുമെന്ന് പീനൽ കോഡിൻ്റെ ആർട്ടിക്കിൾ 333ൽ പറയുന്നതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പറഞ്ഞു. Read on deshabhimani.com