പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ ബാലാവേദി പൊൻകതിര് ശിശുദിനം ആഘോഷിച്ചു
സലാല > പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ ബാലാവേദി പൊൻകതിര് ശിശുദിനം ആഘോഷിച്ചു. സലാലയിൽ ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9ന് ആരംഭിച്ച പരിപാടിയിൽ കുട്ടികൾക്കായി ക്വിസ് മത്സരം, ചിത്രരചന, കളറിംഗ് മത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിന് ഇന്റർനാഷണൽ പൈനിയർ സ്കൂളിലെ അധ്യാപിക ശൈമ ഇർഫാൻ നേതൃത്വം നൽകി. ചിത്രരചനയും കളറിംഗ് മത്സരങ്ങളും റിൻസില റാസ്, സലീല റാഫി, ആയിഷ കബീർ, സ്‌നേഹ ഹരീഷ്, ഷംന, ഫൈഹ, ജെസ്ല മൻസൂർ, സാബിറ, സഫൂറ, സാറ മുഹമ്മദ്, മുഹ്സിന അഷ്ഫാക്ക് എന്നിവരുടെ മേൽനോട്ടത്തിൽ നടന്നു. ഡോ ഷമീർ ആലത്ത്, ജസീല ഷമീർ എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായി. വൈകുന്നേരം 7 മണിക്ക് വിജയികൾക്ക് സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ബാലവേദി പ്രസിഡന്റ‍് അനാമിക കറുത്തേടത് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഫൈഹ ഫിറോസ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസി പ്രതിനിധി ഡോ കെ സനാതനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇഖ്റ അക്കാദമി പ്രിൻസിപ്പൽ ഹുസൈൻ മാസ്റ്റർ, വനിതാ വിംഗ് സെക്രട്ടറി റിൻസില് റാസ് എന്നിവർ സംസാരിച്ചു. പി സി ഡബ്ലു എഫ് സലാല പ്രസിഡന്റ് കെ കബീർ, സെക്രട്ടറി മുഹമ്മദ് റാസ്, ഫിറോസ് അലി ട്രഷറർ, ഉപദേശകസമിതി അംഗങ്ങൾ ഇബ്രാഹിംകുട്ടി, ഡോക്ടർ ഷെമീർ ആലത് സലാലയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകരായ ഒളിമ്പിക് സുധാകരൻ, സിജോയ് പേരാവൂർ, ഷബീർ കാലടി, കെ എ റഹീം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അൻസാർ, ഷാഹിദാ കലാം, സീന സുരേന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മത്സരത്തിൽ വിജയിച്ചവർക്കും മത്സരിച്ച എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഷമീലാ ഇബ്രാഹിംകുട്ടി, ഷാനിമ, അമയ, മിൻഹ, ഹിബ അയ്യൂബ്, മിൻഹാ മുജീബ്, നിഷാദ് സ്പൈക്ക്, ശിഹാബ് മാറഞ്ചേരി മുസ്തഫ, ഇർഫാൻ ഖലീൽ, സവാദ്, കെ അൻവർ, ഫമീഷ്, മൻസൂർ പൊന്നാനി, ബാസിക്, കലീൽ തുടങ്ങിയവർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ ഫാത്തിമ ഫർഹാന, അയാൻ ബിൻ അനസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം വി എസ് റൈഫയും നിയതി നമ്പ്യാരും മൂന്നാം സ്ഥാനം വൈഗ പ്രവീൺും ഇഷാൻ റിനീഷും നേടി. കളറിങ് : ഒന്നാം സ്ഥാനം ഇവാനാ ആതിര, വിഷ്ണു രണ്ടാം സ്ഥാനം ആരുഷ്, എ പി നായർ. മൂന്നാം സ്ഥാനം അഹാൻ ശ്രീജു. ചിത്ര രചന ഒന്നാം സ്ഥാനം- ധൻവി വിപിൻ, രണ്ടാം സ്ഥാനം- ഫാത്തിമ ഹിദായ. മൂന്നാം സ്ഥാനം- എം എ അയ്ദിൻ Read on deshabhimani.com