വിമോചനത്തിന്റെ, വിമുക്തിയുടെ വായനകൾ- ഇടപെടലുകൾ; ചില്ല ആഗസ്റ്റ് വായന



റിയാദ് > വൈവിധ്യം നിറഞ്ഞ മനുഷ്യക്കാഴ്ചകൾ പങ്കുവച്ചുകൊണ്ട് ചില്ലയുടെ ആഗസ്റ്റ് വായന നടന്നു. വിമോചനത്തിന്റെ, വിടുതലിന്റെ, വിമുക്തിയുടെ, വായനകൾ-ഇടപെടലുകൾ എന്ന തലകെട്ടിലാണ് ചില്ലയുടെ പ്രതിമാസവായന നടന്നത്. സുധാ മേനോൻ രചിച്ച 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന കൃതിയുടെ വായന പങ്കുവച്ചുകൊണ്ട് ബീന പരിപാടിക്ക് തുടക്കം കുറിച്ചു. സ്പാനിഷ് ഭരണകൂടത്തിനെതിരെ ബാസ്‌ക് ജനത നടത്തിയ പോരാട്ടങ്ങളുടെ ചരിത്ര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സിഡ്‌നി ഷെൽഡന്റെ 'ദി  സാൻഡ്‌സ്  ഓഫ് ദി ടൈം' എന്ന കൃതിയുടെ വായന ശിഹാബ് കുഞ്ചീസ് അവതരിപ്പിച്ചു. വി ടി ഭട്ടതിരിപ്പാട് രചിച്ച പ്രസിദ്ധമായ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം ഉയർത്തിയ ചിന്തകളും വർത്തമാന കേരളവും ചർച്ച ചെയ്തുകൊണ്ടായിരുന്നു എം ഫൈസലിന്റെ അവതരണം. ഡോക്ടർ ബിഷപ്പ് പൗലോസ് മാർ പൗലോസ് എഴുതിയ 'നിശ്ശബ്ദരായിരിക്കാൻ നിങ്ങളക്കെന്തധികാരം' എന്ന കൃതി ഉണർത്തുന്ന ചിന്തകൾ ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. അരുന്ധതി റോയിയുടെ ലേഖനങ്ങളുടെ സമാഹാരമായ 'ആസാദി' നൽകുന്ന സന്ദേശം സുരേഷ് ലാൽ സദസുമായി പങ്കുവച്ചു. വായനകൾക്ക് ശേഷം നടന്ന ചർച്ചയിൽ വിപിൻകുമാർ, മുനീർ വട്ടേക്കാട്ടുകര, ജോണി പൈങ്കുളം, സബീന എം സാലി തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട്  നാസർ കാരക്കുന്ന് സംസാരിച്ചു. സീബ കൂവോട് മോഡറേറ്റർ ആയിരുന്നു. Read on deshabhimani.com

Related News