ചൈനയിലുള്ള 98 ശതമാനം വിദ്യാര്‍ത്ഥികളേയും സൗദിയിലെത്തിച്ചു
ദമ്മാം> ചൈനയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് കണക്കിലെടുത്ത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍െയും നിര്‍ദേശ പ്രകാരം ചൈനയില്‍ ഉപരി പഠനം നടത്തുന്ന 98 ശതമാനം പേരേയും സൗദിയില്‍ തിരിച്ചെത്തിച്ചു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് ചൈനയിലുള്ള സൗദി പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനു നേതൃത്വം വഹിച്ചത്..പ്രതേക വിമാനം വാടകക്കെടുത്താണ് വിദ്യാര്‍ത്ഥികളെ എത്തിച്ചത്. ചൈനയില്‍ നിന്നെത്തുന്ന വിദ്യാര്ത്ഥികളെ രണ്ടാഴ്ചക്കാലം റിയാദില്‍ പ്രതേക കേന്ദരത്തില്‍ താമസിപ്പിച്ച് ലാബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയാക്കും. ചൈനയില്‍ നിന്നെത്തുന്ന മറ്റു യാത്രക്കാരെ വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ചൈനയില്‍ കണ്ടെത്തി പുതിയ കൊറാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. Read on deshabhimani.com