കോവിഡ്: വിദേശത്ത് 3 മലയാളികൾകൂടി മരിച്ചു
കോഴിക്കോട്/ കണ്ണൂർ/ കോട്ടയം കോവിഡ് ബാധിച്ച് വിദേശത്ത് മൂന്ന് മലയാളികൾ കൂടി മരിച്ചു. കോഴിക്കോട് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം അബ്ദുൽ അസീസ് (52 ) സൗദി അറേബ്യയിലും ഇരവിപേരൂർ വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ നായർ അജ്‌മാനിലും കാസർക്കോട് ഉടുമ്പുന്തല സ്വദേശി ഒ ടി അസ്‌ലം (28) ദുബായിലുമാണ് മരിച്ചത്. അബ്ദുൽ അസീസ് രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്‌ച ആരോഗ്യസ്ഥിതി സ്ഥിതി വഷളായി. ന്യുമോണിയ ബാധിച്ചതിനൊപ്പം വൃക്കയുടെ പ്രവർത്തനത്തേയും ബാധിച്ചിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്കാണ് മരണം. കടലുണ്ടിയിലെ അറിയപ്പെടുന്ന ഫുട്ബോൾ താരമായിരുന്ന അസീസ് മാസ് മണ്ണൂർ ക്ലബ്ബിന്റെ പ്രധാന കളിക്കാരനായിരുന്നു. കുടുംബസമേതം ഗൾഫിലാണ് താമസം. അഞ്ചു മാസം മുമ്പാണ് മകന്റെ എൻിനീയറിങ് പ്രവേശനത്തിനായി നാട്ടിൽ വന്നു പോയത്. ഭാര്യ: ജൂബി. മക്കൾ : റസീൻ അബ്ദുൽ അസീസ് (എൻജിനിയറിങ് വിദ്യാർഥി, ചെന്നൈ) സന മറിയം (പ്ലസ് -വൺ വിദ്യാർഥി, ജുബൈൽ ) സഹോദരങ്ങൾ: പി വി മുഹമ്മദ് (ബാവ ), അബ്ദുൽ ലത്തീഫ് ,അബ്ദുൽ റസാഖ്, ബഷീർ അഹമ്മദ്, അബ്ദുൽ ഹമീദ്, മുഹമ്മദ് ഷരീഫ്(ജുബൈൽ) ,ബീഫാത്തിമ ബീവി , ആമിന ബീവി, സലീന. അജ്മാൻ ഡാർവിഷ് എൻജിനിയറിങ് കമ്പനി ജീവനക്കാരനാണ് ജയചന്ദ്രൻ നായർ. മൂന്നാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരുവർഷം മുമ്പ് നാട്ടിൽവന്നു മടങ്ങിയത്. ഭാര്യ: ശോഭ. മക്കൾ: ജയേഷ് ചന്ദ്രൻ, ജെ അജേഷ് കുമാർ. അസ്‌ലം ദുബായ് ഖുസൈസ് ആസ്റ്റർ ആശുപത്രിയിൽ മരിച്ചത്. അബ്ദുല്ലയുടെയും ഒ ടി റസിയയുടെയും മകനാണ്. ഭാര്യ: ഷഹനാസ്. മകൻ: സലാഹ്. സഹോദരങ്ങൾ: തസ്ലീമ, കദീജ. Read on deshabhimani.com