സിപിആർ പരിശീലനവും ബോധവൽക്കരണവും സംഘടിപ്പിച്ചു



മസ്കത്ത് > ഒമാനിലെ കല മസ്കത്തിന്റെ നേതൃത്വത്തിൽ സിപിആർ പരിശീലനവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. സിപിആർ  ട്രെയിനിങിനൊപ്പം അടിയന്തിര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു. കല മസ്കത്ത് ബദർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റൂവി ബദർ സമ ഹോസ്പിറ്റലിലെ അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ സുഹൈൽ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.    അടിയന്തിര ഘട്ടങ്ങളിൽ ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ നിങ്ങൾക്കുമാകും എന്ന തലക്കെട്ടോടു കൂടി നടത്തിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ ഡോക്ടർ സുഹൈലിന് കല മസ്കറ്റിന്റെ ഉപഹാരം നൽകി ആദരിച്ചു. Read on deshabhimani.com

Related News