അസൈബ ക്രിക്കറ്റ് കപ്പ് 2024 സംഘടിപ്പിച്ചു



മസ്‌കത്ത് > അസൈബ ടീം ഒരുക്കിയ അസൈബ കപ്പ് -2024 ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ നാലിന് ഗാലയിൽ വച്ചു നടന്നു. ഒമാനിലെ വിവിധ മേഖലകളിൽ നിന്നായി16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ടീം ടൈറ്റൻസ് ജേതാക്കളായി. ടീം ഡക്കാൻ റണ്ണറപ്പായി. മാൻ ഓഫ് ദി മാച്ച് ആയി മുഹമ്മദ് ഷാ ( ടീം ടൈറ്റൻസ്), ബെസ്റ്റ് ബാറ്റ്സ്മാൻ ആയി സുഭാഷ് ( ടീം ടൈറ്റൻസ്), ബെസ്റ്റ് ബൗളർ ആയി കൃഷ്ണകുമാർ ( ടീം ലെയ്ക ), മാൻ ഓഫ് ദ സീരിസ് ആയി മുഹമ്മദ് ഷാ ( ടീം ടൈറ്റൻസ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മസ്ക്കറ്റിലെ സാമൂഹ്യ പ്രവർത്തകരായ അനു ചന്ദ്രൻ, ബിജോയ് പാറാട്ട്, സന്തോഷ് എരിഞ്ഞേരി , ഷിബു ആറങ്ങാലി, ബിനീഷ് പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. Read on deshabhimani.com

Related News