ദമ്മാം നവോദയ കുടുംബ സഹായം കൈമാറി
ദമ്മാം > പാലക്കാട് മുണ്ടൂർ സ്വദേശിയായ സതീശൻ്റെ (30 വയസ്സ്) കുടുംബ സഹായ ഫണ്ട് വിതരണം സ്വവസതിയിൽ വച്ച് വിതരണം ചെയ്തു. ദമ്മാം നവോദയയുടെ ടൊയോട്ട ഏരിയയിലെ ബാദിയ യൂണിറ്റ് അംഗമായ സതീശൻ താമസ സ്ഥലത്ത് വച്ച് മരണപ്പെട്ടിരുന്നു. നവോദയ അംഗങ്ങൾക്ക് നൽകുന്ന കുടുംബ സഹായ ഫണ്ട് സതീഷിൻ്റെ മാതാപിതാക്കൾക്ക് മുണ്ടൂർ സിപിഐഎം ഏരിയ സെക്രട്ടറി സജീവ് കൈമാറി. വിതരണത്തിന് നവോദയ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ നന്ദിനി മോഹൻ, നവോദയ വൈസ് പ്രസിഡൻ്റ് മോഹനൻ വെള്ളിനേഴി, നവോദയ മുൻകാല പ്രവർത്തകനും എലപ്പുള്ളി പേട്ട ബ്രാഞ്ച് സെക്രട്ടറിയും ആയ കൃഷ്ണകുമാർ, മുണ്ടൂർ ബ്രാഞ്ച് സെക്രട്ടറി വിനോദ്,മുൻകാല നവോദയ അംഗമായ മനോജ്, സതീഷിൻ്റെ കുടുംബാംഗങ്ങളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. Read on deshabhimani.com