അജ്മാൻ ട്രാൻസ്പോർട്ട് ബസ്സുകളിൽ ഡിജിറ്റൽ പേയ്മെൻറ് സംവിധാനം; കരാർ ഒപ്പിട്ടു 



ഷാർജ> വിസ കാർഡുമായി സഹകരിച്ച് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പബ്ലിക് ബസുകളിൽ ഡിജിറ്റൽ പേയ്മെൻറ് സംവിധാനം നടപ്പിലാക്കുന്നു. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ഒമർ മുഹമ്മദ് ലൂത്തയുടെ സാന്നിധ്യത്തിൽ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിംഗ് കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സമീ അലി ഖമീസ് അൽ ജലാഫും വിസ കാർഡിന്റെ കൺട്രി മാനേജരുമായ സലീമ ഗുട്ടീവയും കരാറിൽ ഒപ്പിട്ടു.   യാത്രക്കാർക്ക് ബസ് ഗതാഗതത്തിനായി പ്രത്യേകം ക്യൂ നിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. പബ്ലിക് ട്രാൻസ്പോർട്ടുകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ എമിറേറ്റ് എന്ന ബഹുമതി ഇതോടെ അജ്മാന് സ്വന്തമായി. Read on deshabhimani.com

Related News