എസ്എംഇകളുടെ എണ്ണത്തിൽ വാർഷിക മുന്നേറ്റവുമായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ്
ദുബായ് > ദുബായ് ചേംബേഴ്‌സിന് കീഴിലുള്ള മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ഇൻ്റർനാഷണൽ ചേംബർ മൾട്ടിനാഷണൽ കമ്പനികളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (എസ്എംഇ) എണ്ണത്തിൽ 54 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. ദുബായ് ഇക്കണോമിക് അജണ്ടയിലേക്ക് സംഭാവന നൽകാനുള്ള ദുബായ് ഇൻ്റർനാഷണൽ ചേംബറിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് വർഷത്തിൻ്റെ ആദ്യ പകുതിയിൽ കൈവരിച്ച ഈ നേട്ടം. നിക്ഷേപ അവസരങ്ങളും സംയുക്ത സാമ്പത്തിക പങ്കാളിത്തവും പര്യവേക്ഷണം ചെയ്യുന്നതിനായി ദുബായ് 830 ബി2ബി യോഗങ്ങൾ സംഘടിപ്പിച്ചു. ആഫ്രിക്കയിലേക്കുള്ള വ്യാപാര ദൗത്യത്തിൽ സെനഗൽ, മൊറോക്കോ സന്ദർശനങ്ങൾ ഉൾപ്പെടുന്നു. ദുബായിൽ നിന്നുള്ള കമ്പനികളും സെനഗൽ തലസ്ഥാനമായ ഡാക്കറിലെ കമ്പനികളും തമ്മിൽ 150-ലധികം ബിസിനസ്സ് യോഗങ്ങളാണ് സംഘടിപ്പിച്ചത്. മൊറോക്കൻ സന്ദർശനത്തിനിടെ ഏജൻസി ഫോർ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ്, ജനറൽ കോൺഫെഡറേഷൻ ഓഫ് മൊറോക്കൻ എൻ്റർപ്രൈസസ്, ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് സർവീസസ് ഓഫ് കാസബ്ലാങ്ക-സെറ്റാറ്റ്, ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവയുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ദുബായ് ചേംബേർ നാല് ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്. Read on deshabhimani.com