ദുബായ് ഗ്യാസ് സിലിണ്ടർ അപകടം: ഒരു മലയാളി കൂടി മരിച്ചു

പ്രതീകാത്മക ചിത്രം


ദുബായ് > ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസാ(24)ണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല ഇന്നലെ മരിച്ചിരുന്നു. ചൊവ്വാഴ്ച അർധരാത്രി കരാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലായിരുന്നു അപകടം. ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. നിധിൻ ദാസ് ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമായിരുന്നു. Read on deshabhimani.com

Related News