ദുബായ് മുനിസിപ്പാലിറ്റിക്ക് മൂന്ന് പുതിയ അന്താരാഷ്ട്ര നിലവാര സർട്ടിഫിക്കറ്റുകൾ ലഭിച്ചു
ദുബായ് > ദുബായ് മുനിസിപ്പാലിറ്റിക്ക് മൂന്ന് പുതിയ അന്താരാഷ്ട്ര നിലവാര സർട്ടിഫിക്കറ്റുകൾ കൂടി ലഭിച്ചു. മലിനജല സ്ലഡ്ജ് ട്രീറ്റ്മെൻ്റ് മേഖലയിലെ ലോകത്തിലെ ആദ്യത്തെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആണിത്. സുസ്ഥിര വികസന മാനേജ്‌മെൻ്റ്, ഓർഗനൈസേഷണൽ ഡോക്യുമെൻ്റേഷൻ സിസ്റ്റം മാനേജ്‌മെൻ്റ് എന്നിവയിലെ മികവ് അംഗീകരിച്ചുകൊണ്ടും ദുബായ് മുനിസിപ്പാലിറ്റിക്ക് മറ്റു രണ്ട് സർട്ടിഫിക്കറ്റുകളും ലഭിച്ചു. മികച്ച മാനേജ്‌മെൻ്റ്, ഗവേണൻസ് സംവിധാനങ്ങൾ നടപ്പിലാക്കി ദുബായ്യുടെ ശേഷിയും ശക്തിപ്പെടുത്താനാണ് ദുബായ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ സ്‌ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഫിദ അൽ ഹമ്മദി പറഞ്ഞു. Read on deshabhimani.com