ദുബായ് പൊലീസും ഒക്സ്ഫോർഡ് ടെക്നോളജിസും ധാരണ പത്രത്തിൽ ഒപ്പ് വെച്ചു



ദുബായ് > വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം, വികസനം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം ഉറപ്പിക്കുന്നതിനുമായി ദുബായ് പൊലീസും ഓക്‌സ്‌ഫോർഡ് ടെക്‌നോളജീസും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഫോറൻസിക് സയൻസ്, ക്രൈം തുടങ്ങിയ മേഖലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും വികസനം, കൈമാറ്റം എന്നിവ മെച്ചപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ദുബായ് പൊലീസിൻ്റെ ശ്രമമാണ് ഈ കരാറിന് പിന്നിലെന്ന് ഫോറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജി, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മേജർ ജനറൽ അഹമ്മദ് താനി ബിൻ ഗലിത പറഞ്ഞു. ഫോറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ ലബോറട്ടറികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകും.   Read on deshabhimani.com

Related News