ജനസംഖ്യാ രജിസ്ട്രി ദുബായിൽ ഉടൻ ഉണ്ടാകും



ദുബായ് > എമിറേറ്റിലെ താമസക്കാരുടെ ഏകീകൃത ജനസംഖ്യാ രജിസ്ട്രി ദുബായിൽ ഉടൻ ഉണ്ടാകും. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച പ്രമേയം പുറത്തിറക്കിയത്. ദുബായ് ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കോർപ്പറേഷൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് "യുണിഫൈഡ് രജിസ്ട്രി ഓഫ് ദ പോപ്പുലേഷൻ ഓഫ്  ദുബായ്" എന്ന് പേരിട്ടിരിക്കുന്ന രജിസ്ട്രി സൃഷ്ടിക്കുന്നത്. സർക്കാർ പദ്ധതികൾ, തന്ത്രങ്ങൾ, നയങ്ങൾ എന്നിവ തയ്യാറാക്കുന്നതിന് ഡാറ്റാബേസ് ഉപയോഗിക്കും. Read on deshabhimani.com

Related News